അലനല്ലൂര്‍: സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട് നിന്ന് പാലക്കാട്ടേക്ക് മാറ്റുന്ന നടപടി പുനഃപരിശോധി ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അലനല്ലൂര്‍ ബ്രെന്‍സ് കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി യൂണിയനും ആവശ്യപ്പെട്ടു.യാതൊരു മുന്നറിയിപ്പും കൂടാതെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരി ക്കുന്ന ഓഫീസ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നതില്‍ ദുരൂഹതയു ണ്ട്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റായി കൂടുതല്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന മണ്ണാര്‍ക്കാട് താലൂക്കിലെ വിദ്യാര്‍ത്ഥി കള്‍ക്ക് ഓഫീസ് മണ്ണാര്‍ക്കാട് നില നില്‍ക്കുന്നതാണ് ഉചിതം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് ഇ.മെയില്‍ സന്ദേശം അയച്ചു. വിദ്യാര്‍ത്ഥി സമൂഹത്തെ പ്രയാസപ്പെ ടുത്തരുതെന്ന് പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍, മാനേജര്‍ കെ.അബ്ദുല്‍ ഖാദര്‍, ജന.സെക്രട്ടറി അബ്ദുല്‍ സത്താര്‍ കമാലി, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ഉമ്മര്‍ സാലിം.പി, വൈസ് ചെയര്‍പേഴ്‌സണ്‍ ആദില.ടി.പിഎന്നിവര്‍ ആവശ്യപ്പെട്ടു.