മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. യോഗം മണ്ണാര്‍ക്കാട് യൂണിയനില്‍ ശ്രീനരായണ ഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. യൂണിയന് മന്ദിരത്തില്‍ പ്രസിഡന്റ് എന്‍.ആര് സുരേഷ് പതാക ഉയര്‍ത്തി. യൂണിയന് സെക്രട്ടറി പി.സി ജയപ്രകാശ് ഭദ്രദീപം തെളിയിച്ചു. കെ.ആര് പ്രകാശന്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിജേഷ്, സെക്രട്ടറി അനില്‍ കണ്ടമംഗലം, പി. ഹരിദാസ്, എന്‍.എസ് അരുണ്‍ദാസ്, നാരായണന്, രവീന്ദ്രന്, വസന്ത എന്നിവര്‍ നേതൃത്വം നല്കി.
