കല്ലടിക്കോട്: ദേശീയപാതയുടെ ഇരുവശങ്ങളിലും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും വാഹനയാത്രക്കാർക്ക് അപകടഭീഷണിയാണ്. പ്രത്യേകിച്ച് കണ്ടെയ്നർ ലോറി കൾ ഉൾപ്പെടെയുള്ള ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലേക്ക് നീണ്ടുനി ൽക്കുന്ന ശിഖരങ്ങളിൽ തട്ടാനുള്ള സാധ്യത കൂടുതലാണ്. പല ഭാഗങ്ങളിലും മരങ്ങളുടെ ശിഖ രങ്ങൾ റോഡിന്റെ വാഹനപാതയിലേക്ക് തന്നെ വ്യാപിച്ചുകിടക്കുന്ന നിലയിലാണ്. മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയത്ത് ദുർബലമായ കൊമ്പുകൾ ഒടിഞ്ഞുവീഴാനുള്ള സാധ്യ തയും ഉണ്ട്. രാത്രികാലങ്ങളിൽ കാഴ്ചപരിമിതി ഉള്ളതിനാൽ അപകടസാധ്യത കൂടുതലാണ്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിട്ടുണ്ടായ തീപിടുത്ത ത്തില്‍ ഒരു വാഹനത്തിലെ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് ചെരിപ്പുറത്ത് നസ്റുദ്ധീന് (43) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കാഞ്ഞിക്കുളം സൈസാറ്റിക്ക് മുന്നില്‍വെച്ചായിരുന്നു സംഭവം. റോഡിലേക്ക് ചാഞ്ഞുനില്ക്കു ന്ന വലിയമരക്കൊമ്പുകളില് വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ ശ്രമിച്ചപ്പോഴായിരിക്കാം അപകട മുണ്ടായതെന്ന് സംശയമുള്ളതായി നാട്ടുകാർ പറയുന്നു.
കണ്ടെയ്നർ, ടാങ്കർ, ചരക്ക് ലോറികൾ തുടങ്ങിയ ഉയരം കൂടിയ വാഹനങ്ങൾ ഇത്തരം ഭാഗങ്ങ ളിലൂടെ കടന്നുപോകുമ്പോൾ മരക്കൊമ്പുകളിൽ തട്ടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഒഴിവാക്കാൻ അടിയന്തര നടപടി ആവശ്യമാണ്. കൊമ്പുകൾ വാഹനങ്ങളിൽ കുടുങ്ങുകയോ റോഡിലേക്ക് ഒടിഞ്ഞുവീഴുകയോ ചെയ്താൽ ഗതാഗത തടസ്സത്തിനും വലിയ അപകടങ്ങൾക്കും കാരണമാകാം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി വർധിച്ചിട്ടും റോഡരികിലെ മരങ്ങളുടെയും ശിഖരങ്ങളുടെയും അപകടാവസ്ഥ പരിഹരിക്കാത്തത് യാത്രക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അപകടകരമായി റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി പരിശോധിച്ച് ആവശ്യമായ രീതിയിൽ മുറിച്ചുമാറ്റണമെന്ന് വാഹനയാത്ര ക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
