എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണാഘോ ഷം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് സമ്മാന ങ്ങളും വിതരണം ചെയ്തു. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍ അധ്യ ക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുസലാം പടുകുണ്ടില്‍, പി.ടി.എ, എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി. നൗഷാദ്, വി. അബ്ദുല്‍ ഗഫൂര്‍, പി.പി അബ്ദുള്‍ ലത്തീഫ്, പി. സജ്ജാദ് ഖാന്, പി. മുഹമ്മദാലി, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, എം. ജിജേഷ്, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എ. സൗമിനി, മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
