മണ്ണാര്‍ക്കാട്: ശുചിത്വമിഷന് നടപ്പാക്കുന്ന ഹരിത ഓണം 2026 കാംപെയിനിന്റെ ഭാഗമായി ഓണാഘോഷങ്ങളിലെ മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും കുറയ്ക്കുന്നതിനും ആഘോഷ വേദികളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും നിരോധിത ഡിസ്പോസിബിള്‍ വസ്തു ക്കളും ഒഴിവാക്കി വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, തുണിസഞ്ചികള്‍, പുനഃചംക്രമണം ചെയ്യാവുന്ന ഉത്പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കണം. കുടിവെള്ളത്തിന് ഒറ്റത്തവണ ഉപയോഗി ക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം സ്റ്റീല്‍ ബോട്ടിലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. നിരോധിത പി.വി.സി ഫ്ളക്സിന് പകരം റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീന്‍, തുണി, ചണം തുടങ്ങിയവ ഉപയോഗിച്ച് ബാനറുകളും ഹോര്‍ഡിംഗുകളും തയ്യാറാക്കണം.
ആഘോഷ വേദികളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരംതിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കുകയും, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ജലസ്രോ തസുകളില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം. നിശ്ചിത ഇടവേളകളില്‍ ശുചീകരണവും മാലിന്യ നീക്കവും ഉറപ്പാക്കണം. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പൊ തുജനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വ്യാപാരികള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഹരിതചട്ടം പാലിക്ക ണമെന്ന് ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
