അലനല്ലൂര്‍ : കൂടെയുണ്ട് കെ.എസ്.ടി.യു ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ കമ്മറ്റിയുടെ കീഴില്‍ സ്‌കൂളുകള്‍ക്ക് മാസ്‌കുകള്‍ സമ്മാനിച്ചു.എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. അബൂബക്കര്‍ പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസറിനു മാസ്‌കുകള്‍ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സി.പി. ഷിഹാബുദ്ദീന്‍, അധ്യാപകരായ വി.പി. ഉമ്മര്‍, കെ. യൂനസ് സലീം, പി. അബ്ദുസ്സലാം എന്നിവര്‍ സംബന്ധിച്ചു.
അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. അബൂബക്കറില്‍ നിന്ന് പ്രധാനാധ്യാപകന്‍ പി. അബ്ദുള്‍ സലാം മാസ്‌കുകള്‍ ഏറ്റുവാങ്ങി.വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി. അന്‍വര്‍ സാദത്ത്,സബ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. അബ്ദുള്‍ മനാഫ്, അധ്യാപകരായ എസ്.ആര്‍. നസറുള്ള, എം. അബ്ദുല്‍ അസീസ് കുലുക്കിലിയാട് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!