മണ്ണാര്‍ക്കാട്:താലൂക്കിനെ ഡെങ്കിപ്പനി മുക്തമാക്കാനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ‘മിഷന് സീറോ സോഴ്സ്’ കര്‍മ്മപദ്ധതിയിലെ എം.ഇ.എസ്. കല്ലടി കേളജ് എന്‍.എസ്.എസ്. യൂണിറ്റുകള്‍ സജീവ പങ്കാളിത്തം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു. നഗരസഭാ പരിധിയില്‍ നടക്കുന്ന ഗൃഹസന്ദര്‍ശനങ്ങളിലും ഉറവിടനശീകരണം കൊതുക്സാന്ദ്രതാ പഠനങ്ങളിലുമെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വളണ്ടിയര്‍മാരും മുന്‍പന്തിയിലുണ്ട്. കൂടാതെ ഇവരുടെ നിസ്വാര്‍ഥമായ ഈ സേവനം നഗരസഭയ്ക്കും ആരോഗ്യവകുപ്പിനും ഒരുപോലെ പ്രയോജനപ്രദമാകുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് വളണ്ടിയര്‍മാരെ മിഷന് സീറോ സോഴ്സ് പദ്ധതിയിലേക്ക് സജ്ജമാക്കിയത്. നഗരസഭാ പരിധിയില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതോടെ രോഗവാഹിനികളായ ഈഡിസ് കൊതുകുകളുടെ ഉറവിടനശീക രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് നഗരസഭയും ആരോഗ്യവകുപ്പും. കഴി ഞ്ഞ ദിവസം വളണ്ടിയര്‍മാര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും, രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നു.അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്ക് സൂപ്പര്‍വൈസര്‍ ശ്രീജിത്ത് അമ്പ്രക്കാട്ട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സുരേഷ്, രാംദാസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ.ഷെരീഫ് എന്നിവരുടെ മേല്‍നോട്ടത്തി ലായിരുന്നു പ്രതിരോധപ്രവര്‍ത്തനങ്ങള്‍.
കൂടാതെ എന്‍.എസ്.എസിന്റെ ഡെങ്കി ഷീല്‍ഡ് എന്ന പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ ഹ്രസ്വചിത്രവും വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നുണ്ട്.
