പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന ഫ്ലെയിം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ എജ്യു കോണ്‍ക്ലേവ് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വായി. ആയിരത്തിലധികം വിദ്യാര്‍ഥി പ്രതിഭകള്‍ പങ്കെടുത്ത വിദ്യാഭ്യാസ സംഗമം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ഫ്ലെയിം പദ്ധതി നടപ്പാക്കിയശേ ഷം മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് മികച്ച പുരോഗതിയുണ്ടായെന്ന് മന്ത്രി പറഞ്ഞു. ഫുട് ബോളിനെ സ്നേഹിക്കുന്ന കുട്ടികളുടെ അഭ്യര്‍ഥനയും ആവേശവും മാനിച്ചാണ് ഫൈനല്‍ മത്സ രം കാണാന്‍ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കിയത്. നമ്മുടെ രാജ്യവും വേള്‍ഡ് കപ്പില്‍ കളിക്കുന്ന കാലം വരണമെന്നതാണ് എല്ലാവരും സ്വപ്നം കാണേണ്ടതെന്നും മന്ത്രി പറഞ്ഞു.
കോടതിപ്പടി എം.പി. ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവില്‍ സംഘാടക സമിതി ചെയര്‍ മാന്‍ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. ചലച്ചിത്രതാരം ബേസില്‍ ജോസഫ്, രമേഷ് പിഷാരടി എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായി. ചടങ്ങില്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള എസ്. എസ്.എല്‍.സി,പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ് വിജയികള്‍ക്കും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്, എല്‍.പി,യു.പി വിഭാഗം സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. നൂറ് ശതമാനം വിജയ നേട്ടം കൈവരിച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്കാര സമര്‍പ്പണവും ധീരതക്കുള്ള രാഷ്ട്രീയ ബാല്‍ പുരസ്കാര്‍ ജേതാവ് മുഹമ്മദ് സിദാന്, ഇരുപതാം വയസ്സില്‍ എവറസ്റ്റ് ബേസ് ക്യാംപിലെ ത്തിയ കെ.അന്‍ഷദ് തുടങ്ങിയവര്‍ക്കുള്ള സ്നേഹാദരവും ഫ്ലെയിം പദ്ധതിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങും നടന്നു. ഫ്ലെയിം വൈസ് ചെയര്മാന് സിദ്ദീഖ് പാറോക്കോട് റിപ്പോര്‍ട്ട് അവതരി പ്പിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.നീതു ശങ്കര്‍, എസ്.അല്ലന്, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുല്ല, വി.എച്ച്.എസ്.ഇ. ഡയറക്ടര്‍ കെ.വി മനോജ്, എ.ഇ.ഒ. സി.അബൂബക്കര്‍, ഇ.ഒ സി. അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഹബീബുള്ള അന്‍സാരി, ബിന്ദു ചന്ദ്രന്, കെ.സ്മിത,എസ്.ഷീന, ഷിബു സിറിയക്, സി.തങ്ക വേല്, ഡി.എസ്.ചിത്ര, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. ബാലകൃഷ്ണന്, ജില്ലാ പഞ്ചായ ത്തംഗങ്ങളായ റഷീദ് ആലായന്‍, റഫീക്ക പാറോക്കോട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ ഫസ്ലു റഹ്മാന്, അസീസ് ഭീമനാട്,ഹുസൈന് കോളശ്ശേരി,ഫ്ലെയിം കണ്‍വീനര്‍ ഡോ.ടി.സൈനുല്‍ ആബിദ്, ജോ.കണ്‍വീനര്‍ കെ.ജി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്തെ നൂതന ചിന്തകളും ആശയങ്ങളും സംബന്ധിച്ച് പ്രമുഖ കരിയര്‍ വിദഗ്ധന്‍ മന്‍സൂറലി കാപ്പുങ്ങല്‍, എന്‍സ്കൂള്‍ ലേണിങ് സിഇഒ കെ.വി.മുഹമ്മദ് യാസീന്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
