മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവുമായിരുന്ന കുമരംപുത്തൂര്‍ അലി ഉസ്താദ് ഒമ്പതാം ആണ്ടും അനുസ്മര ണ സമ്മേളനവും ഇന്ന് പള്ളിക്കുന്നില്‍ വെച്ച് നടക്കും. വൈകിട്ട് നാലിന് മഹല്ല് പ്രസിഡന്റ് എ. കെ ഹമീദ് മുസ്ലിയാര് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമൂഹ സിയാറത്തിന്ന് പി.എം ആറ്റ കോയ തങ്ങള്‍ സഅദിയും ഖത്മുല് ഖുര്‍ആന്‍ ദിക്ര് മജ്ലിസിന് അബ്ദുറശീദ് സഖാഫി ഏലംകുളം, ഉമര്‍ സഖാഫി പയ്യനാട് എന്നിവരും നേതൃത്വം നല്‍കും. ഏഴ് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം എസ്.എം.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം കെ.പി മുഹമ്മദ് മുസ്ലി യാര് കൊമ്പം അധ്യക്ഷനാകും. പ്രമുഖ വാഗ്മി പി.പി.എ കുട്ടി ദാരിമി മമ്പുറം അനുസ്മരണ പ്രഭാ ഷണം നടത്തും. അബ്ദുറശീദ് സഖാഫി ഏലംകുളം ശൗക്കത്ത് ഹാജി കോങ്ങാട്,സിദ്ദിഖ് സഖാഫി ഒറ്റപ്പാലം, സി.ടി അബ്ബാസ് സഅദി, ഉമര്‍ അബൂബക്കര്‍ അവണക്കുന്ന്, ഉമര്‍ സഖാഫി പയ്യനാട്, ഷബീബ് സഖാഫി, കാരക്കുന്ന്,മുനീര്‍ അഹ്സനി ഒമ്മല,സാലിം മിസ്ബാഹി, ലുഖ്മാനുല്‍ ഹക്കീം സഖാഫി തെങ്കര, എംഎ നാസിര്‍ സഖാഫി എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എംഎ.നാസര്‍ സഖാഫി പള്ളിക്കുന്ന്,അബ്ദുറഷീദ് സഖാഫി ഏലംകുളം,ശാഫി സഅദി കുമരംപുത്തൂര്‍, കെ.കെ യൂനുസ് പള്ളിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
