കല്ലടിക്കോട്: കല്ലടിക്കോട് ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചട ങ്ങ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഷാജി അധ്യക്ഷനായി. 76 തവണ രക്തം ദാനം ചെയ്ത കരിമ്പ സുരേഷ്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ ആന്ജലിന് മാത്യു, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജെയ്സന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി കല്ലടിക്കോട് പൊലിസ് സ്റ്റേഷനിലേക്ക് മഴക്കോട്ടുകള് നല്കി. ലയണ്‍സ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എം.പ്രമോദ്, റീജണല്‍ ചെയര്‍പേഴ്സണ്‍ ദേവദാസ് നരിപ്പിലിയങ്ങാട്, സോണ്‍ ചെയര്‍പേഴ്സണ്‍ മോന്‍സി തോമസ്, പ്രൊജക്ട് ചെയര്മാന് പി.വി പോള്‍, ജി.എല്‍.ടി. കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് മേനോന്, ഇ.ഗിരീഷ് കുമാര്‍, ജോബിന് ജോസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എസ് രാമചന്ദ്രന് ( പ്രസിഡന്റ്), കെ.എസ് ഷണ്മുഖന് ( സെക്രട്ടറി), കെ.അബ്ദുള്‍ റഹ്മാന് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
