തച്ചനാട്ടുകര:ഡെങ്കിപ്പനി അക്കെമുള്ള മഴക്കാല രോഗങ്ങളെ പ്രതി രോധിക്കുന്നതിന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് മുഴു വന്‍ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡുകളിലെയും 300 കുടുംബങ്ങള്‍ ക്കാ ണ് മരുന്ന് വിതരണം ചെയ്യുന്നത്.വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വ ത്തില്‍ കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാ പ്രവര്‍ത്തകര്‍ എന്നിവ രുടെ സഹകരണത്തോടെ അടുത്ത ദിവസങ്ങളില്‍ തന്നെ ഓരോ വീടുകളിലും മരുന്നുകളെത്തിക്കും.മരുന്നുകളുടെ വിതരണോ ദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു. ഹോമിയോ ഡോക്ടര്‍ ഹരീഷ് പ്രതിരോധ മരുന്നുകളെക്കുറിച്ച് വിശദീകരണം നടത്തി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!