മണ്ണാര്‍ക്കാട്: അടുത്ത വർഷത്തേക്കുള്ള ഹജ്ജിന് അപേക്ഷിക്കുന്ന തീർഥാടകരുടെ പാസ്പോർട്ട് അപേക്ഷകൾ ത്വരിതഗതിയിൽ തീർപ്പാക്കാൻ പാസ്പോർട്ട് ഓഫീസുകൾക്ക് നിർദ്ദേശം നൽക ണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ സാംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് കത്തയച്ചു.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ 22.06.2026-ലെ വിജ്ഞാപനപ്രകാരം ഹജ്ജ് 2027-നുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷകർക്ക് 2027 ഡിസംബർ 31 വരെ കാലാ വധിയുള്ള ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമാണ്.
കേരളത്തിൽ നിന്നുള്ള നിരവധി തീർഥാടകർ പുതിയ പാസ്പോർട്ടിനും നിലവിലുള്ളവ പുതു ക്കുന്നതിനും അപേക്ഷിച്ച് കാത്തിരിക്കുകയാണ്. പാസ്പോർട്ട് ലഭിക്കുന്നതിൽ കാലതാമസം നേരിട്ടാൽ അർഹരായ തീർഥാടകർക്ക് ഹജ്ജിന് പോകാനുള്ള അവസരം നഷ്ടപ്പെടും.
മുൻ വർഷങ്ങളിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് വിദേശ കാര്യ മന്ത്രാലയം പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഹജ്ജ് തീർഥാടകർക്കായി പ്രത്യേക കൗണ്ടറുകൾ തുറന്നിരുന്നു. ഇത് ഏറെ പ്രയോജനകരമായിരുന്നു.
ഈ സാഹചര്യത്തിൽ, ഹജ്ജ് 2027 അപേക്ഷകർക്കായി എല്ലാ റീജിയണൽ പാസ്പോർട്ട് ഓഫീസു കളിലും പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാനും സമയബന്ധിതമായി പാസ്പോർട്ടുകൾ നൽകാ നും വിദേശകാര്യ മന്ത്രാലയത്തിന് അടിയന്തര നിർദ്ദേശം നൽകണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും തീർഥാടക ർക്ക് നിശ്ചിത സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായകമാകുമെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
