മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരന് നേരെ ആക്രമണം. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ജ്വല്ലറിയിലെ സ്വയ്പിങ് മെഷീനില്‍ നിന്നും പണം നല്‍കണമെന്നാവശ്യപ്പെട്ട് നിരസിച്ചതിന്റെ പേരിലാണ് യുവാവ് ജീവനക്കാരെ ആക്ര മിച്ചതെന്ന് പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കൈരളി ജ്വല്ലറിയെന്ന സ്ഥാപ നത്തിലാണ് സംഭവം. ഈ സമയം സ്ഥാപന ഉടമയായ ബാബു സ്ഥലത്തുണ്ടായിരുന്നില്ല. ജീവന ക്കാരനെ യുവാവ് മര്‍ദിക്കുകയും, ഒപ്പമുണ്ടായിരുന്നയാള്‍ ജ്വല്ലറിയുടെ വാതില്‍ അടച്ചുപിടിച്ച ശേഷം തടയാന്‍ വന്നവരെ അകത്തേക്ക് കടക്കുന്നതും തടസ്സപെടുത്തുകയാണ് ഉണ്ടായതെന്നും പറയുന്നു. പരിക്കേറ്റ ജീവനക്കാരന് വിനോദിനെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലി സെത്തി വിനോദിന്റെ മൊഴി രേഖപ്പെടുത്തി. സ്ഥാപനത്തിലെ ഫര്‍ണിച്ചറുകള്‍ക്കും കേടുപാട് സംഭവിച്ചതായും ആക്ഷേപമുണ്ട്. ആക്രമണദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൈരളി ജ്വല്ലറിയിലുണ്ടായ ആക്രമണത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് അപലപിച്ചു. ജ്വല്ലറിയില്‍ നേതാക്കള്‍ സന്ദര്‍ശനവും നടത്തി.
