കല്ലടിക്കോട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കരിമ്പ പഞ്ചായത്ത് കണ്വെന് ഷന് കച്ചേരിപ്പടി സി.എസ്.ആര്. ഹാളില്‍ നടന്നു. സംസ്ഥാന സമിതി അംഗം എം.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സി ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പുതിയ അംഗങ്ങള്‍ക്ക് സ്വീകരണവും, 80 വയസ് പിന്നിട്ട ഡോ.നൂറുദ്ദീന്‍, ലക്ഷ്മീബായി തുഷാരം, പണ്ടാറക്കോട്ടില് മുഹമ്മദ് എന്നിവരെ ആദരിക്കുകയും ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. സബിത രാമചന്ദ്രനെ അനുമോദി ച്ചു. സെക്രട്ടറി എന്‍.ബിന്ദുരാജ്, കെ.ബി.ജയകുമാര്‍, സാബിറാ പാറമ്പോട്ടി, എ.കെ ശാന്തകുമാരി, കെ.കെ ബീന എന്നിവര്‍ സംസാരിച്ചു.
