അലനല്ലൂര്‍: പാലക്കാഴി പുളിക്കല്‍ കിഴക്കേതല കദീജയാണ് (65) മരിച്ചത്. കോവിഡ് 19 ബാധിച്ച് ഈ മാസം മൂന്നിന് കദീജയെ അബു ദാബിയിലെ എല്‍.എല്‍.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ മൂന്ന് പരിശോധനയിലും കോവിഡ് പോസിറ്റീവായിരുന്നു വെന്നും എന്നാല്‍ അവസാന ഫലം നെഗറ്റീവായതായും ബന്ധുക്കള്‍ പറഞ്ഞു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ട് മണിക്കാണ് മരിച്ചത്. മാര്‍ച്ച് 16 നാണ് കദീജ മൂന്ന് മാസത്തെ സന്ദര്‍ശന വിസയില്‍ മകന്‍, മരുമകള്‍, മൂന്ന് പേരമക്കള്‍ എന്നിവരോടൊപ്പം അബൂദാബിയിലെത്തിയത്. മറ്റൊരു മകന്റെ കുടുംബത്തോടൊപ്പം കഴിയുന്നതിനിടെയാണ് രോഗബാധയുണ്ടാ യി ചികിത്സ തേടിയത്. മക്കള്‍: സിബ്ഹത്തുള്ള, മുജീബ് റഹ്മാന്‍ (ഇരുവരും അബുദാബിയില്‍ ബിസിനസ് ചെയ്ത് വരുകയാണ്), തസ്‌നീമ. മരുമക്കള്‍: റഹീന, മുംതാസ്, അബ്ദുല്‍ നാസര്‍.