തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളജുകളിലെ പ്രവേശന-അലോട്ട്മെന്റ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ വിപുലമായ സന്നാഹങ്ങളുമായി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, കേരള എഞ്ചിനിയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍, വിവിധ സര്‍വകലാശാലാ നേതൃത്വങ്ങള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത പ്രത്യേക ഉന്നതതല ചര്‍ച്ച നടന്നു.
എന്‍ജിനിയറിങ് കോളജുകള്‍ നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ യോഗം വിശദമായി വിലയിരുത്തി. പ്രത്യേകിച്ച്, കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളെ ക്യാംപസുകളില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശന നടപടികള്‍ വൈകാതെ പൂര്‍ത്തി യാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. വിദ്യാര്‍ഥി സൗഹൃദവും സുതാര്യവും കാര്യക്ഷമ വുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വൈവി ധ്യവും എല്ലാവര്ക്കും തുല്യമായ അവസരങ്ങളും സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി.
സര്‍വകലാശാലാ അധികൃതരും എഞ്ചിനിയറിങ് കോളജ് നേതൃത്വവും സര്‍ക്കാര്‍ സംവിധാനങ്ങ ളും ഒരുമിച്ച് സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാ സ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകരമാകും. വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാരിന്റെ എല്ലാ ഇടപെടലുകളുടെയും കേന്ദ്രബിന്ദു. അതുകൊണ്ടുതന്നെ, സമയബന്ധിത വും വിശ്വാസ്യതയുള്ളതുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം തുടര്‍ന്നും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
