മണ്ണാര്‍ക്കാട്: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി എ.ടി.എമ്മില്‍ നിന്നും പണം മാത്രമല്ല കുടിക്കാന്‍ ശുദ്ധവള്ളവും കിട്ടും.നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വാട്ടര്‍ എ.ടി.എം. മുനിസി പ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും, കോടതിപ്പടി അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേയ്ക്ക് മു ന്നിലും പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.
2025-26 സാമ്പത്തികവര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന വാട്ടര്‍ എ.ടി. എമ്മുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനം. ഒരു ലിറ്റര്‍ വെള്ളമാണ് ലഭിക്കുക. ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ നാണയങ്ങള്‍ കൗണ്ടറിലേക്ക് നിക്ഷേപിച്ച് അഞ്ച് സെക്കന്‍ഡ് കഴിഞ്ഞ് ബട്ടണ്‍ അമര്‍ ത്തിയാല് കുപ്പിനിറച്ചും വെള്ളം കിട്ടും. തണുത്ത വെള്ളത്തിനും, സാധാരണ വെള്ളത്തിനുമായി രണ്ട് ടാപ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
സാധാരണ കുപ്പിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള എല്ലാഘട്ടങ്ങളും പൂര്‍ത്തിയാക്കി അണുവിമു ക്തമാക്കിയ വെള്ളമാണ് വാട്ടര്‍ എ.ടി.എമ്മിലൂടെ ലഭ്യമാക്കുന്നത്. സൗജന്യമായി നല്കിയാല് ദുരുപയോഗത്തിനും പാഴാക്കി കളയാനും സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ചാര്‍ജ് ഏര്‍പ്പെ ടുത്തിയിട്ടുള്ളത്. ഒരു ബോട്ടിലുമായി വന്നാല്‍ വെള്ളം നിറച്ചുകൊണ്ടുപോകാമെന്നതിനാല് പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉപയോഗവും കുറയ്ക്കാനാകുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ട ല്‍. നിലവില്‍ നാണയമിട്ട് ഉപയോഗിക്കുന്ന ഈ എ.ടി.എമ്മില്‍ വൈകാതെ തന്നെ സ്കാനര്‍ സം വിധാനം ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ ഭാഗങ്ങളില്‍ എ.ടി.എം. നടപ്പിലാക്കാനുദ്ദേശിക്കുന്ന തായും ഭരണസമിതി അറിയിച്ചു.
തൃശ്ശൂരിലുള്ള സ്വകാര്യ ഏജന്‍സിവഴിയാണ് യൂണിറ്റുകള്‍ വാങ്ങിയത്. ബസ് സ്റ്റാന്‍ഡിനടുത്തുള്ള യൂണിറ്റിലേക്ക് കുഴല്‍കിണറില്‍ നിന്നും, കോടതിപ്പടിയിലുള്ളതിലേക്ക് കിണറില്‍ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്നതിന് 250 ലിറ്ററും അസംസ്കൃത ജലം സംഭരിക്കാന്‍ 500 ലിറ്ററിന്റെ ടാങ്കുമാണ് ഉള്ളത്. എ.ടി.എമ്മിലൂടെ ലഭിക്കുന്ന പണം യൂണി റ്റുകളുടെ മെയിന്റനന്‍സിനായി ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ചടങ്ങില്‍ സ്ഥി രം സമിതി അധ്യക്ഷരായ സി.മുഹമ്മദ് ബഷീര്‍, സലീന വേളക്കാടന്‍, ജ്യോതി കൃഷ്ണന്‍കുട്ടി, സീന ശശി, ക്ലീന്‍ സിറ്റി മാനേജര്‍ മുഹമ്മദ് ഇക്ബാല്‍ മറ്റു കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.