മന്ത്രിക്ക് യു.ഡി.എഫ്. നിവദേനം നല്കി
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.സി.ബി.സി.ഡി.സി.) ഉപജില്ലാ ഓഫിസുകള്‍ മണ്ണാര്‍ക്കാട് നഗരത്തിലും, അഗളിയിലും ആരംഭിക്കണമെന്ന ആവശ്യമുയരു ന്നു.ഇത് സംബന്ധിച്ച് യു.ഡി.എഫ്. കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിവേദനം നല്കി.നേതാക്കളായ അസീസ് പച്ചീരി, ഫിലിപ്പ്, ബഷീര്‍ കാട്ടിക്കുന്നന്‍, മുജീബ് മല്ലിയില്‍, സഹദ് അരിയൂര്‍, ആഷിക്ക് വറോടന്‍ എന്നിവരുള്‍പ്പെട്ട സംഘം മന്ത്രിയെ നേരില്‍കണ്ടാണ് നിവേദനം സമര്‍പ്പിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിയായി മണ്ണാര്‍ക്കാട് നഗരത്തിലും, അട്ടപ്പാടി താലൂക്ക് പരിധിയായി അഗളി യിലും പുതിയ ഉപജില്ലാ ഓഫിസുകള്‍ വരുന്നത് ഈ മേഖലയിലെ നൂറുകണക്കിന് കുടുംബ ങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് നേതാക്കള്‍ പറഞ്ഞു.
നിലവില്‍ പാലക്കാട് നഗരത്തിലാണ് കോര്‍പ്പറേഷന്റെ ജില്ലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകള്‍ നിലവില്‍ ഈ ജില്ലാ ഓഫിസിന്റെ പരിധിയിലാണ് വരുന്നത്. എടത്തനാട്ടുകര, ആനക്കട്ടി, ഷോളയൂര്‍, പുതൂര്‍ തുടങ്ങിയ മലയോര അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന പിന്നാക്ക/ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നൂറ് കിലോമീറ്ററോളം സഞ്ചരിച്ച് വേണം പാലക്കാട്ടെ ഓഫിസിലെത്താന്‍. മണ്ണാര്‍ക്കാടും അഗളിയിലും പുതിയ ഓഫിസുകള്‍ വരുന്നത് കരിമ്പ, കാരാകുര്‍ശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കോട്ടോപ്പാടം, അനലനല്ലൂര്‍, തച്ചനാട്ടുകര അഗളി, ഷോളൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയിലേയും ജനങ്ങള്‍ക്കും കുടുംബശ്രീ അയല്‍ ക്കൂട്ടങ്ങള്‍ക്കും കോര്‍പ്പറേഷന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കും.
പ്രത്യേകിച്ച്, കോര്പ്പറേഷന് ഓഫിസില്‍ നിന്നും രണ്ട് തവണ നേരിട്ട് പരിശോധന നടത്തേണ്ട ഭവനനിര്‍മാണ വായ്പ പോലെയുള്ളവ ലഭിക്കുന്നതിനുള്ള കാലതാമസത്തിന് ഇത് വലിയൊരു പരിഹാരമാകും. കുറഞ്ഞ പലിശനിരക്കില്‍ കോര്പ്പറേഷന് നല്കുന്ന വിവാഹ വായ്പ, സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പകളും അര്‍ഹതപ്പെട്ട സാധാരണക്കാരിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ പുതിയ ഓഫിസുകള്‍ അനിവാര്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പിന്നോക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് വേണ്ടിയാണ് കെ.എസ്.ബി.സി.ഡി.സി പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് ഇരട്ടി താഴെയുള്ള പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാ നുള്ള സാമ്പത്തിക സഹായം, ദേശീയ ഏജന്‍സികളുടെ സഹായത്തോടെയുള്ള സ്വയം തൊഴില്‍ വായ്പകള്‍, മൈക്രോ ഫിനാന്‍സ്, വിദേശ തൊഴില്‍ നേടുന്നതിന് സഹായം, പ്രവര്‍ത്തന മൂലധനം, കംപ്യൂട്ടര്‍ വായ്പ, ഭവന അറ്റകുറ്റപ്പണി, വ്യക്തിഗത വായ്പ തുടങ്ങിയ വിപുലമായ സേവനങ്ങളാണ് കോര്പ്പറേഷന് നല്‍കിവരുന്നത്.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേകശ്രദ്ധയ്ക്ക്; www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അണ്‍വെയ്ല്‍ ന്യൂസറിന്റെ വാര്‍ത്തകള്‍ കോപ്പി ചെയ്ത് സ്വന്തം ഗ്രൂപ്പിന്റേയോ മറ്റോപേരില് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.