മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രത്യേക യോഗം ചേരും. ജില്ലയുടെ ചുമതലയുള്ള പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്റെ നിര്‍ദ്ദേശപ്രകാരം ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്ക്കാ ട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മണ്ണാര്‍ക്കാട് നഗരസഭാ പ്രദേശത്തായതിനാലാണ് ഈ അടിയന്തര നടപടി. ഇവിടുത്തെ പകര്‍ച്ചവ്യാധി സാഹച ര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനൊപ്പം പ്രാദേശിക പൊതുജനാരോഗ്യ കമ്മിറ്റിയുടെ യോഗ വും ഇതോടൊപ്പം നടക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ആരോഗ്യവകുപ്പ് മേധാ വികള്‍ക്ക് പുറമെ റെവന്യു, കൃഷി, വനം, വിദ്യാഭ്യാസം, വനിതാ ശിശുവികസനം, പൊലിസ് തുടങ്ങിയ വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ മൂന്ന് മാസമായി മണ്ണാര്‍ക്കാട് നഗരസഭയിലും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി ബാ ധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. താലൂക്ക് ആശുപത്രിയില്‍ ഏപ്രില്‍ മാസത്തില്‍ 136 പേര് ചികിത്സ തേടിയതില്‍ 13 പേരെ കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കിയി രുന്നു. മേയ് മാസത്തില്‍ 264 പേരും, ജൂണ്‍ മാസത്തില്‍ ഇതുവരെ 200-ലധികം പേര്‍ക്കും ഡെങ്കി പ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ ദിവസവും ശരാശരി 15 ഓളം പേരാണ് ഡെങ്കി പ്പനി ലക്ഷണങ്ങളുമായി ഇപ്പോള്‍ താലൂക്ക് ആശുപത്രിയിലെത്തുന്നത്. ഇടവിട്ടുള്ള മഴയും വെ യിലുമാണ് രോഗം വന്‍തോതില്‍ പടരാന്‍ പ്രധാന കാരണം. ഉറവിട നശീകരണം, ഫോഗിങ്, ഗൃഹ സന്ദര്‍ശനം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും രോഗവ്യാ പനം തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടി ക്കിടക്കുന്ന സാഹചര്യം കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, വീടിനകത്ത് വളര്‍ത്തുന്ന ചെടിച്ചട്ടി കളുടെ അടിയില്‍ വെക്കുന്ന പ്ലേറ്റുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതാണ് പ്രധാന വെല്ലുവിളിയായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ കെട്ടിക്കിടക്കു ന്ന വെള്ളം ഒഴുക്കിക്കളഞ്ഞ് കൊതുക് വളരാനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ സ്വന്തം വീടുകളിലും തൊഴിലിടങ്ങളിലും ദിവസേന ഒരുമണിക്കൂറും ആഴ്ചയില്‍ ഒരു ദിവസവും ശുചീകരണത്തിനായി മാറ്റിവെക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഇന്‍ഫ്ലുവന്‍സ, എച്ച്1എന്‍1 എന്നിവയും പടരുന്ന സമയമായതിനാല്‍ ജലദോഷമോ പനിയോ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും പ്രായമായവരും പ്രമേഹം, രക്തസമ്മര്‍ദം എന്നിവയുള്ള വരും ആശുപത്രികളില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിശ്രമിക്കുകയോ, ബുദ്ധിമുട്ടുകള്‍ കൂടിയാല്‍ സ്വയംചികിത്സ ഒഴിവാക്കി വൈദ്യ സഹായം തേടുകയോ ചെയ്യണം. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പനിക്കുള്ള മരുന്നുകളും പരിശോധനാ സംവിധാനങ്ങളും പൂര്‍ണസജ്ജമാണെന്നും രോഗവ്യാപനം നേരിടാന്‍ ആശുപത്രി പര്യാപ്തമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

🚫 ശ്രദ്ധിക്കുക:www.unveilnewser.comഎന്ന ഈ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാർത്തകൾ ഫോട്ടോ എടുത്തോ ഗൂഗിൾ ലെൻസ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണ്. മാന്യമായ മാധ്യമപ്രവർത്തനത്തെ മാനിക്കുക, വാർത്തകൾ ലിങ്ക് സഹിതം നേരിട്ട് ഷെയർ ചെയ്യുക.