പാലക്കാട്:സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമയബന്ധിത മായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.നിലവില്‍ 2514366 പുസ്തകങ്ങള്‍ വിതരണം ചെയ്തു. ഗവ, എയ്ഡഡ് സ്കൂളുകള്‍ക്ക് 23,35,023 പുസ്തകങ്ങളും അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് 1,79,343 പുസ്തകങ്ങളു മാ ണ് വിതരണം ചെയ്തത്. ആകെ 32,55,732 പുസ്തകങ്ങളാണ് ജില്ലയിലെ സ്കൂളുകള്‍ ആവശ്യപ്പെട്ട ത്. 26,03,870 പുസ്തകങ്ങള്‍ വിതരണ കേന്ദ്രത്തില്‍ ലഭിച്ചു. ഷൊര്‍ണൂരിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബില്‍ നിന്നും സൊസൈറ്റികള്‍ വഴിയാണ് പാഠപുസ്തകങ്ങള്‍ അതത് വിദ്യാലയങ്ങളില്‍ എത്തിക്കുന്നത്.
