കേരളത്തില്‍ 21,000 ഉദ്യോഗാര്‍ഥികള്‍
മണ്ണാര്‍ക്കാട്: യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് (യു.പി.എസ്.സി.) രാജ്യമെമ്പാടുമായി നട ത്തുന്ന സിവില്‍ സര്‍വീസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ മെയ് 24-ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 21,000 ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. രാവിലെ 9.30 മുതല്‍ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷാ നടത്തിപ്പിനായി യു.പി.എസ്.സിയും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങ ള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊലിസ് സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങള്‍, തടസമില്ലാത്ത കുടിവെള്ള-വൈദ്യുതി വിതരണം എന്നിവ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഉറപ്പാക്കിയി ട്ടുണ്ട്.പരീക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പായി പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരേണ്ടതാണ്. രാവിലെയുള്ള സെഷന് എഴുതുവാന്‍ 8.30-നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 1.30 നും മുമ്പായി നിശ്ചിത പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കണം. പരീക്ഷ ആരംഭിക്കുന്നതിന് അരമണി ക്കൂര്‍ മുന്‍പ് (രാവിലെ 9.00 മണിയ്ക്കും ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്കും) പരീക്ഷാകേന്ദ്രത്തിലേ യ്ക്കുള്ള പ്രവേശനം അവസാനിപ്പിക്കുന്നതാണ്. അതിനുശേഷം ഹാജരാകുന്ന ആരെയും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതല്ല.
അതിനാല്‍ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷന്‍ നേരത്തെ അറിഞ്ഞുവെ യ്ക്കേണ്ടതാണ്. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാകേന്ദ്രത്തില്‍ മാത്രമെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളു. കമ്മീഷന്റെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഹാള്‍ടിക്കറ്റ് (അഡ്മിറ്റ് കാര്‍ഡ്) അതിനോടൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്കിയ ഐഡന്റിറ്റി കാര്‍ഡിന്റെ അസലും കൈയ്യില്‍ കരുതേണ്ടതും ആവശ്യപ്പെടുമ്പോള്‍ ഇന്‍വിജി ലേറ്ററെ കാണിക്കേണ്ടതുമാണ്. ഒപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കുവാന്‍ കഴിയൂ.
അഡ്മിറ്റ് കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കറുത്ത ബോള്‍ പോയിന്റ് പേന, കുടിവെള്ളം കരുതണമെങ്കില്‍ സുതാര്യമായ കുപ്പി മാത്രം കൂടാതെ അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റേതെങ്കിലും സാധനങ്ങള്‍ ഉണ്ടെങ്കില്‍ അവയും ഇവയല്ലാതെ മറ്റൊന്നും തന്നെ പരീക്ഷ കേന്ദ്രത്തിനുള്ളില്‍ കയറ്റാന്‍ അനുവദിക്കില്ല. ബാഗുകള്‍, മൊബൈല്‍ഫോണു കള്‍, കാമറകള്‍, ഇലക്ട്രോണിക് /സ്മാര്‍ട്ട് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോ ണിക്, ഐ.ടി. ഉപകരണങ്ങള്‍ എന്നിവ ഒരു കാരണവശാലും പരീക്ഷകേന്ദ്രത്തില്‍ അനുവദനീ യമല്ല. കൂടാതെ മേല്‍പ്പറഞ്ഞവ പരീക്ഷ കേന്ദ്രത്തില്‍ സൂക്ഷിക്കുവാന്‍ സാധിക്കുകയില്ല. പരീ ക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാര്‍ഥിയേയും പുറത്തു പോകുവാന്‍ അനുവദിക്കുന്നതല്ല.
