കോട്ടോപ്പാടം: മലബാറിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ തെയ്യോട്ട്ചിറ കമ്മുസൂഫി (ഖ.സി) അവര്‍കളുടെ ആണ്ടുനേര്‍ച്ചക്കും കെ.എം.ഐ.സി സനദ് ദാന മഹാസമ്മേളനവും തുടങ്ങി. മഹല്ല് ചെയര്മാന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
രാവിലെ മഹല്ല് ഖത്തീബ് അബ്ദു ഷുക്കൂര്‍ മദനിയുടെ നേതൃത്വത്തില്‍ ഖത്മുല് ഖുര്‍ആന്‍ പാരായണം നടന്നു. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കെ.എം.ഐ.സി. പ്രിന്‍സിപ്പല്‍ അബ്ദുറഹീം ദാരിമി, സമദ് ഫൈസി, മഹല്ല് പ്രസിഡന്റ് മൊയ്തീന് മുസ്ലിയാര്, മുഹമ്മദാലി മുസ്ലിയാര്, ഹാരിസ് ഹുദവി, അജ്മല്‍ കമാലി തുടങ്ങിയവര്‍ പങ്കെടുത്തു. അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരള വഖഫ് ബോര്‍ഡ് ചെയര്മാന് കെ.എസ് ഹംസ മുഖ്യാതിഥിയായി. മുസ്തഫ അശ്റഫി കക്കുപ്പടി അനുസ്മരണ പ്രഭാഷണം നടത്തി. ജസീല്‍ കമാലി, മഹല്ല് സെക്രട്ടറി ഹമീദ് മുസ്ലിയാര്, ഫിറോസ് ഹുദവി, കബീര്‍ വഹബി, ജാഫര്‍ കമാലി, ഹബീബ് കമാലി, ഷനൂബ് ഹുദവി പങ്കെടുത്തു.
