മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ സമൂഹമാധ്യമ കൂട്ടാ യ്മയായ കൃപ സൗഹൃദ കൂട്ടായ്മ നടത്തിയ പ്രവചനമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആശുപത്രിപടിയിലെ സായ ഹാളില്‍ നടന്ന ചടങ്ങ് നിയുക്ത എം.എല്‍.എ. എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.
വിജയികളായ അഫ്സലുദ്ദീന്‍, സന്തോഷ്, വിന്‍സെന്റ്, സുരേഷ്, ശിവപ്രകാശ്, കെ.പി അഷ്റഫ് എന്നിവര്‍ എം.എല്‍.എയില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.മത്സര കോ-ഓര്‍ഡിനേറ്റര്‍ ബക്കര്‍ കരിമ്പ അധ്യക്ഷനായി. ഡോ.സജി തോമസ്, ഉണ്ണി മേനോന്, സജി കണ്ടമംഗലത്ത്, സയ വിജയന്, അസ്ലം അച്ചു. ഡോ.ജ്യോതിഷ് മാത്യു, ഗോപകുമാര്‍, അലക്സ്, ഫിറോസ്, കൂട്ടായ്മ അഡ്മിന് കൃഷ്ണ ദാസ് കൃപ എന്നിവര്‍ സംസാരിച്ചു.
