മലപ്പുറം: ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കായി ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ആഭിമു ഖ്യത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ മെഡിക്കല്‍ ക്യാംപും ‘ഹജ്ജ് ശിഫ’ മെഡിസിന് കിറ്റ് വിതര ണവും സംഘടിപ്പിക്കുന്നു. മെയ് 13-ന് ക്യാംപ് ആരംഭിക്കും. ഇരുപത്തിനാല് മണിക്കൂറും പ്രവര് ത്തിക്കുന്ന മെഡിക്കല്‍ ക്യാംപിലേക്ക് മൂന്ന് ഷിഫ്റ്റു കളിലായി മെഡിക്കല്‍ ഓഫീസര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്.
ഹജ്ജ് യാത്രയില്‍ സാധാരണയായി കണ്ടു വരാറുള്ള പനി, ജലദോഷം, ചുമ, മൂത്രപ്പഴുപ്പ്, കാലിലെ വിള്ളല്‍, കാലുവേദന, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള ഹോമിയോപ്പതി മരു ന്നുകള്‍ അടങ്ങിയതാണ് ‘ഹജ്ജ് ശിഫ’ കിറ്റ്. ക്യാംപിലെത്തുന്ന എല്ലാ ഹാജിമാര്‍ക്കും ഈ കിറ്റ് നല്‍കുന്നതാണ്. നാഷണല്‍ ആയുഷ് മിഷനു മായി സഹകരിച്ചാണ് മലപ്പുറം ജില്ലാ ഹോമിയോ പ്പതി വകുപ്പ് ഈ ക്യാംപ് നടത്തുന്നത്.
