ജില്ലയില്‍ പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കും
പാലക്കാട്: കുട്ടികളിലെ ആത്മഹത്യാപ്രവണ തടയാനും അവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാ നുമായി ജില്ലയില്‍ പ്രത്യേക കര്‍മ പദ്ധതി തയാറാക്കും.ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയു ടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇതിന്റെ ഭാഗ മായി മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കേണ്ടത് അനിവാര്യ മാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുതന്നെ വൊളന്റിയര്മാരേയും ട്രെയിനര്‍മാരേയും കണ്ടെത്തി, അവര്‍ക്ക് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
വിവിധ വകുപ്പുകളില്‍ നിന്നുള്ള അഭിപ്രായശേഖരണവും നടത്തി.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍, നിലവിലുള്ള കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരെ ജില്ലയിലെ സ്കൂളു കളില്‍ നിയോഗിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് ടി.എം ശശി അറിയിച്ചു. കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സ്കൂളുകളില്‍ പ്രത്യേക ഇടം ഒരുക്കു ക, വിദ്യാര്‍ഥികളുടെ രഹസ്യാത്മകത സംരക്ഷിക്കുക, പരമാവധി ജനവിഭാഗത്തെ ഉള്‍പ്പെടുത്തി മാസ് കാംപെയിന് നടത്തുക, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചാ യത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക, കോളജ് വിദ്യാര്‍ഥികളെ ഇന്റേ ണ്‍ഷിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുന്ന ശുപാര്‍ശകള്‍ ബാലാവകാശ കമ്മീഷന് അംഗമായ കെ.കെ ഷാജു അവതരിപ്പിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബാലവകാശ കമ്മീഷന് അംഗം പി ഷാജേഷ് ഭാസ്കര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സേതുമാധവന്, ചൈല്‍ഡ് വെല്‍ഫെ യര്‍ കമ്മിറ്റി അംഗങ്ങള്‍, വിദ്യാഭ്യാസം, എക്സൈസ്, പൊലിസ്, വനിതാ ശിശു വികസനം, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
