പാലക്കാട്:വിവിധ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി കള്‍ ,എന്‍.ജി.ഒകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പ്രവര്‍ത്തനങ്ങള്‍ അഭിന ന്ദിച്ചു കൊണ്ടുള്ള അനുമോദനപരിപാടികള്‍ നടത്തുന്നുണ്ട്. നന്മയുളള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇവരുടെ മനോഭാവം സ്വാഗതാര്‍ഹമാണെങ്കിലും കോവിഡ് 19 രോഗവ്യാപനം വെല്ലുവിളിയാകുന്ന ഈ സാഹചര്യത്തില്‍ ഇത്തരം പരിപാടികളും ഒത്തുചേരലുകളും ഒട്ടേറെ ജനസമ്പര്‍ക്കം ഉണ്ടാക്കുമെന്നതിനാല്‍, ഈ സാഹചര്യത്തില്‍ ഇത്തരം പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.