ഇ.ടി.പി.ബി.എസ് വോട്ടെണ്ണലിന് 13 ടേബിളുകള്‍
പാലക്കാട് : പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 61 ടേബിളുകളും ഇ.വി.എം വോട്ടെണ്ണലിന് 203 ടേബിളുകളുമാണ് ഉണ്ടാവുക.
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതവും കോങ്ങാട്, മലമ്പുഴ ഏഴ് വീതവും, ഒറ്റപ്പാലം അഞ്ച്, പാലക്കാട് 10, ചിറ്റൂര്‍ ഒന്‍പത് എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകള്‍ എണ്ണുന്നതിന് 13 ടേബിളുകളാണ് സജ്ജീകരിക്കുക. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സര്‍വീസ് വോട്ടര്‍മാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലൂടെ എണ്ണുന്നത്. ഇതിനായി പാലക്കാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഓരോ ടേബിളുകളും പാലക്കാട് മണ്ഡലത്തില്‍ രണ്ട് ടേബിളുകളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി
30 വോട്ടെണ്ണല്‍ ഹാളുകള്ജില്ലയിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി മൊത്തം 30 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
മൗണ്ട് സീന പബ്ലിക് സ്കൂള്‍ പത്തിരിപ്പാല – 8 ഹാള്തൃത്താല നിയോജക മണ്ഡലത്തിലെ 219 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 15 റൗണ്ടാണ് ഉണ്ടാവുക.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ 224 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 15 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 15 ബൂത്തുകളാണ് എണ്ണുക.ആകെ 14 റൗണ്ടാണ് ഉണ്ടാവുക.
ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ 225 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 19 ബൂത്തുകളാണ് എണ്ണുക.ആകെ 11 റൗണ്ടാണ് ഉണ്ടാവുക.
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ 238 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 18 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 18 ബൂത്തുകളാണ് എണ്ണുക.ആകെ 13 റൗണ്ടാണ് ഉണ്ടാവുക.
എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ – 13 ഹാള്കോങ്ങാട് നിയോജക മണ്ഡലത്തിലെ 193 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് നാല് ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.ആകെ ഒന്‍പത് റൗണ്ടാണ് ഉണ്ടാവുക.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ 221 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 20 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 20 ബൂത്തുകളാണ് എണ്ണുക.ആകെ 11 റൗണ്ടാണ് ഉണ്ടാവുക.
മലമ്പുഴ നിയോജക മണ്ഡലത്തിലെ 246 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മൂന്ന് ഹാളുകളിലായി 18 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 18 ബൂത്തുകളാണ് എണ്ണുക.ആകെ 13 റൗണ്ടാണ് ഉണ്ടാവുക.
പാലക്കാട് നിയോജക മണ്ഡലത്തിലെ 219 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് നാല് ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.ആകെ 10 റൗണ്ടാണ് ഉണ്ടാവുക.
ഗവ. വിക്ടോറിയ കോളേജ് പാലക്കാട് – 9 ഹാള്‍
തരൂര്‍ നിയോജക മണ്ഡലത്തിലെ 177 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.
ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ 193 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മൂന്ന് ഹാളുകളിലായി 15 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 15 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.
നെന്മാറ നിയോജക മണ്ഡലത്തിലെ 207 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 14 റൗണ്ടാണ് ഉണ്ടാവുക.
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ 174 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.