എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ ലോഗോ പ്രകാശം ചെയ്തു.ഒന്‍പതാം ക്ലാസ്സിലെ
ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥിയായ കെ.സി അഷ്താദ് ആണ് ലോഗോ തയ്യാറാക്കിയത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് കവി ഒ.എം കരുവാരകുണ്ട് പ്രിന്‍സിപ്പല്‍ എസ് പ്രതീഭക്ക് നല്കി ലോഗോ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്‍ മാന്‍ നസീര്‍ പടുകുണ്ടില്‍, വി. അബ്ദുള്‍ ഗഫൂര്‍, പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ്, ലിറ്റില്‍ കൈറ്റ്സ് മെന്റ്റര്മാരായ എ. സുനിത, എം. ജിജേഷ്, സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസന്‍, മുന്‍ പ്രധാനാധ്യാപകന് പി. റഹ്മത്ത്, അധ്യാപകരായ കെ.ടി. സിദ്ദീഖ്, സി.ബഷീര്‍, പി അബ്ദുസ്സലാം എന്നിവര്‍ പങ്കെടുത്തു.
