കുഴല്‍മന്ദം: ഗ്രാമപഞ്ചായത്തിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴു വന്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ സന്നദ്ധപ്രര്‍ത്തകര്‍ക്കും ഔഷധി ആയുര്‍വേദ ഹാന്‍ഡ് സാനിറ്റൈസറും പ്രതിരോധ മരുന്നുകളും വിതരണം ചെയ്യുന്ന ‘പരിരക്ഷ” പദ്ധതിക്ക് തുടക്കം കുറിച്ചു. കുഴ ല്‍മന്ദം പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശന്‍, കുഴല്‍മന്ദം എസ് ഐ. അനൂപിന് രോഗപ്രതിരോധ മരുന്നുകളും സാനിറ്റൈസറും കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പി ന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധ തിയെന്നും പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവത്തകര്‍ക്കും ‘പരിരക്ഷ”പദ്ധതിയുടെ ഭാഗമായി മരുന്നുകളും സാനിറ്റൈസറുകളും ലഭിക്കുമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയന്തി വിജയന്‍ അറിയിച്ചു.
വൈസ് പ്രസിഡണ്ട് മിനി നാരായണന്‍, ആരോഗ്യ സ്റ്റാന്‍ ഡിം ഗ് കമ്മിറ്റി ചെയര്‍മാന്‍.സി. മുകുന്ദന്‍, എക്‌സൈസ് ഇന്‍സ്‌പെ ക്ടര്‍.കെ.പി. രാമചന്ദ്രന്‍ , കുഴല്‍മന്ദം സി.എച്ച്.സി. ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ ഹരിപ്രസാദ്, ഫാര്‍മസിസ്റ്റ് കെ.കൃഷ്ണന്‍കുട്ടി ,ഹൗസ് സര്‍ജന്‍മാരായ ശ്രീലക്ഷ്മി, സരിഗ എന്നിവര്‍ സംസാരിച്ചു.