പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാല നം ഉറപ്പുവരുത്തുന്നതിനും സുരക്ഷക്കുമായി 6,000-ലധികം പൊലിസ് ഉദ്യേഗസ്ഥരെ വിന്യസിക്കും.11 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍, 340 സബ് ഇന്സ്പെ ക്ടര്‍മാര്‍, സിവില്‍ പൊലിസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന 4,200 ഓളം പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 1,080 പേര് അടങ്ങുന്ന 15 കമ്പനി കേന്ദ്രസേ നയും ഉള്‍പ്പെടും. ഇതിനുപുറമെ 2,000 ത്തോളം സ്പെഷ്യല്‍ പൊലിസ് ഉദ്യോഗസ്ഥരെ യും തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനായി 130 കാമറകളും ഓരോ ബൂത്തിലും നാല് മുതല്‍ എട്ട് വരെ അധിക കേന്ദ്രസേന പൊലിസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പ്രത്യേകശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ വേണ്ട പൊലിസ് ഉദ്യോഗസ്ഥരെ അധികമായും നിയോ ഗിക്കും.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാ ക്കുന്നതിന്റെ ഭാഗമായി 306 കേന്ദ്രസേന ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗി ക്കുമെന്ന് ജില്ലാ സെക്യൂരിട്ടി പ്ലാന്‍ നോഡല്‍ ഓഫിസര്‍ അറിയിച്ചു.
