മണ്ണാര്‍ക്കാട്: കേരളത്തിന്റെ മതേതരത്വവും നിലനില്‍ക്കുന്ന സാമൂഹിക സൗഹൃദ വും തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങള്‍ ക്ക് ഒത്താശ ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും മുസ്ലിം ലീഗ് ദേശീയ സീനി യര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി.യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്റെ കുമരംപുത്തൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ത്ത് യു.ഡി.എഫ്. തരംഗമാണ് നിലനില്‍ക്കുന്നതെന്നും അതിന്റെ അലയൊലികള്‍ മണ്ണാര്‍ക്കാട്ടും പ്രതിഫലിക്കുമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ്. പഞ്ചായത്ത് ചെയര്മാന് കെ. ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ ചെയര്മാന് മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കണ്‍വീനര്‍ അസീസ് പച്ചീരി, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.ആര് സുരേഷ്, പി.അഹമ്മദ് അഷ്റ ഫ്, മുസ്ലിം ലീഗ് ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി പി.ഇ.എ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, നേതാക്കളായ കെ. കെ.എ.അസീസ്, പൊന്‍പാറ കോയ ക്കുട്ടി, ടി.എ.സലാം മാസ്റ്റര്‍, അസീസ് ഭീമനാട്, റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേ രി, കെ.ആലിപ്പുഹാജി, പി.മുഹമ്മദലി അന്‍സാരി, റഫീഖ പാറോക്കോട്, ഗഫൂര്‍ കോല് ക്കളത്തില്, നൗഷാദ് വെള്ളപ്പാടം,പി.എം. നൗഫല്‍ തങ്ങള്‍,അബു വറോടന്‍, കെ.കെ ബഷീര്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഹമീദ് കൊമ്പത്ത്, മുജീബ് മല്ലിയില്‍, മജീദ് തെങ്കര, പ്രൊഫ.പി.എം.സലാഹുദ്ദീന്,ഷാഹിന എരേരത്ത്, ഇ.ശശിധരന്,സി.ഷഫീഖ് റഹ്മാന്,എന്‍.ജെ.തോമസ്,എം.കെ.രാമചന്ദ്രന്‍നായര്‍,ഷമീര്‍ മണലടി,ഷെരീഫ് പച്ചീരി ,റഹീം ഇരുമ്പന്‍, റസീന വറോടന്‍, കെ.പി. ഹംസ,ആലീസ്, കെ.കെ ഷിഹാബ്, വി .അക്ബറലി, ഷാഫി ചങ്ങലീരി, എം.മണികണ്ഠന്,ഷമീറ അഷ്റഫ്,എം.റഹ്മത്ത്,ഷഹന അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
