മണ്ണാര്‍ക്കാട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ മണ്ണാര് ക്കാട് ഏരിയ വാര്‍ഷിക സമ്മേളനം ഇന്ന് മണ്ണാര്‍ക്കാട് ലയണ്‍സ് ഹാളില്‍ നടക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.ശേഖര്‍ നായര്‍ അധ്യക്ഷനാകും.ആയുര്‍വേദ രംഗത്തെ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് സംസ്ഥാന നേതാക്കളായ ഡോ. അസ്മാബി, ഡോ. ബാസിം, ഡോ. ഫൗഷ തുടങ്ങിയവര്‍ സംസാരിക്കും. അലര്‍ജി ത്വക് രോഗ ചികിത്സയിലെ പുതിയ പ്രവണതകള്‍ സംബന്ധിച്ച ശാസ്ത്ര ക്ലാസിനു ഡോ. നിത നേതൃത്വം നല്‍കും
