ആദ്യമായി നടത്തിയ വെള്ളരികൃഷിയില്‍ മികച്ച വിളവും
മണ്ണാര്‍ക്കാട്: വിഷുവിപണി ലക്ഷ്യമിട്ട് അരകുര്‍ശ്ശിയില്‍ മുണ്ടകന്‍പാടത്ത് നടത്തിയ വെള്ളരി കൃഷിയില്‍ മികച്ച വിളവ്. അരകുര്‍ശ്ശി അമ്പലത്തിന് സമീപം മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എം.പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്താണ് വെള്ളരി സമൃദ്ധമായി വിളഞ്ഞത്. ബാങ്ക് ഭരണസമിതി അംഗ വും കര്‍ഷകനുമായ പി. രാധാകൃഷ്ണന്റെ മേല്‍നോട്ടത്തിലാണ് കൃഷിയിറക്കിയത്.
കൊയ്ത്തു കഴിഞ്ഞ പാടത്ത് ജനുവരി അവസാനവാരമാണ് തമിഴ്നാട്ടില്‍ നിന്നെത്തിച്ച ഹൈബ്രിഡ് വിത്തുകള്‍ നട്ടത്. കൃത്യമായ പരിപാലനത്തിലൂടെ 45 ദിവസത്തിനുള്ളില്‍ തന്നെ വെള്ളരി വിളവെടുപ്പിന് പാകമായി.കഴിഞ്ഞദിവസം വിളവെടുപ്പും നടന്നു. ആദ്യഘട്ടത്തില്‍ ആയിരത്തോളം വെള്ളരികളാണ് ലഭിച്ചത്.രണ്ടാഴ്ചയ്ക്ക് ശേഷം അടു ത്ത വിളവെടുപ്പ് നടക്കും.വിളവെടുത്ത വെള്ളരികള്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ ‘നാട്ടുചന്ത’ വഴി നേരിട്ട് വിപണിയിലെത്തിക്കാനാണ് തീരുമാനം.
മുന്‍വര്‍ഷങ്ങളില്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന ഈ പാടത്ത്, ഇത്തവണ കൊയ്ത്തിന് ശേഷം സ്ഥലം വെറുതെയിടേണ്ട എന്ന തീരുമാനത്തിലാണ് ഇതാദ്യമായി വെള്ളരി കൃഷിയിറക്കിയത്. ഏകദേശം 14,000 രൂപയാണ് കൃഷി ചെലവ്. ഇടമഴ ലഭിച്ചതും വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നതും കൃഷിക്ക് ഏറെ സഹായകര മായി.കേരളത്തിന്റെ തനത് പച്ചക്കറികളില്‍ പ്രധാനിയാണ് വെള്ളരി. സ്വതവേ തണപ്പുനല്കുന്നതും മൂലകങ്ങളുടെ കലവറയുമായ ഈ പച്ചക്കറിക്ക് ആവശ്യക്കാരു മേറെയാണ്.
നെല്‍കൃഷിക്ക് ശേഷം പാടം തരിശിടാതെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് വെള്ള രികൃഷിയെന്ന് എം.പുരുഷോത്തമന് പറഞ്ഞു.വിഷുക്കാലത്ത് വിപണിയില്‍ നല്ല ഡി മാന്‍ഡ് ഉള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഇതൊരു മികച്ച വരുമാനമാര്‍ഗമാണെന്നും അദ്ദേ ഹം പറഞ്ഞു. കൃത്യമായ നനയും വിത്തുകളുടെ തിരഞ്ഞെടുപ്പുമുണ്ടെങ്കില് 45 ദിവ സത്തിനുള്ളില്‍ മികച്ച വിളവുലഭിക്കുമെന്ന് പി.രാധാകൃഷ്ണന് പറഞ്ഞു.കുറഞ്ഞ കാലയളവിനുള്ളില്‍ ലാഭം കൊയ്യാവുന്ന ഈ കൃഷിരീതി മറ്റു കര്‍ഷകര്‍ക്കും മാതൃക യാവുകയാണ്.
