പാലക്കാട്: ഒമ്പതാമത് ജില്ലാതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം എഡിഎം കെ സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസം ആധാ റുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
അഞ്ച് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷനുകള്‍ സമയബ ന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആധാര്‍ ക്യാമ്പ് നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.
കൂടാതെ രക്ഷിതാക്ക ള്‍ക്കും അക്ഷയകേന്ദ്രങ്ങള്‍ വഴി നേരിട്ട് കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാം. കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന യോഗത്തില്‍ യുഐഡിഎഐ പ്രൊജകട് മാനേജര്‍ ടി ശിവന്, ഐടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ യുസ്ര മുഹമ്മദ് സുബ്ഹാന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
