പാലക്കാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നട ത്തുന്നതിന് ജില്ലയിലും ഹരിതചട്ടം പാലിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്ലാസ്റ്റിക്, പി.വി.സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ പരമാ വധി ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്നതും പുന: ചംക്രമണത്തിനു വിധേയ മാക്കാന് സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുക ള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, ചുവരെഴുത്തുകള്‍, സ്റ്റി ക്കറുകള് എന്നിവ നിര്‍മിക്കുന്നതിന് പ്ലാസ്ക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിംങ്ങോ ഉള്ള പുന:ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴി വാക്കാന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രിന്റിങ് സ്ഥാപനങ്ങളുടെ പ്രതിനിധി കളുടെ യോഗത്തില്‍ തീരുമാനമായി. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂ ആര് കോഡ് എന്നിവ പതിച്ചു കൊണ്ടുള്ള ബാനറുകള്‍, പോസ്റ്ററുകള്‍ മാത്രമേ സ്ഥാപനങ്ങളില്‍ പ്രിന്റിങ് നടത്താന്‍ അനുമതിയുളളുവെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
നിരോധിത വസ്തുക്കള്‍ കൊണ്ട് സ്ഥാപിക്കുന്ന കമാനങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റ് പ്രചാരണ സാമ്രഗ്രികള്‍ എന്നിവ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുക്കുക യും അവ നീക്കം ചെയ്യുന്നതിനുള്ള ചെലവും പിഴയും തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കു കയും ചെയ്യും. ഇത്തരത്തില്‍ പിടിച്ചെടുത്ത പിടിച്ചെടുത്ത ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെ ടുത്ത് സംസ്കരിക്കും.തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനുകള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍, റാലികള്‍, സമ്മേളനങ്ങള്‍, എന്നിവയില്‍ നിരോധനം ഏര്‍പ്പെടുത്തിയി ട്ടുള്ള ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പരിസ്ഥി തി സൗഹൃദവും പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ ഉപയോഗി ക്കും. ഇത് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ഓറിയന്റേഷന്‍ നല്കി. പോളിങ് ഉദ്യോഗസ്ഥര്‍, ഏജന്റു മാര്‍ എന്നിവര്‍ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് പരിശീലനം നല്‍കും.പോളിങ് സ്റ്റേഷനുകള്‍, പോളിങ് സാമഗ്രി വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നി വിടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മ സേനയെ ചുമതലപ്പെടു ത്തും. ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാ നങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കും. സംഭരിക്കുന്ന മാലിന്യങ്ങള്‍ എം.സി.എഫ്/ആര്.ആര്.എഫുകളില്‍ എത്തിച്ച് സര്‍ക്കാര്‍/ശുചിത്വമിഷന് അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ ജി. വരുണിനെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസറായി നിയമിച്ചു.
