മണ്ണാര്‍ക്കാട് : എല്‍.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ് വെന്ഷന് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തല്‍ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫിന് മണ്ണാര്‍ക്കാട് മണ്ഡലം ബാലികേറാമലയല്ലെന്നും ജോസ് ബേബിയിലൂടെ അത് തെളിയിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് അധ്യക്ഷനായി.
സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍, മറ്റുനേതാക്കളായ കെ.പി സുരേഷ് രാജ്, സുമലത മോഹന്‍ദാസ്, അഡ്വ. ജോസ് ജോസഫ്, ജോസ് ബേബി, സദകത്തുള്ള പടലത്ത്, കെ.വി അമീര്‍, ടി.കെ സുബ്രഹ്മണ്യന്, ഡി.രവി, സി.പി ബാബു, പി.ശിവദാസന്‍, ഷൗക്കത്തലി കുളപ്പാടം, പ്രവീണ്‍, സി.രാധാകൃഷ്ണന്, പി.നൗഷാദ്, പരമേശ്വരന്, പി.കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
