തച്ചനാട്ടുകര: കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി ഗംഗ ഗിരീഷ്കുമാര്‍ എഴുതിയ വെയിലിന്റെ വിരല്‍ത്തുമ്പ് എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സ്കൂളില്‍ നടന്ന പഠനോത്സവത്തില്‍ വെച്ച് യുറീക്ക പത്രാധിപ സമിതി അംഗം പി.എം നാരായണന് പ്രകാശനം ചെയ്തു.
കൊടക്കാട് കളരിക്കല്‍ ഗിരീഷ്കുമാര്‍, രമ്യ ഗിരീഷ് എന്നിവരുടെ മകളാണ് ഗംഗ. തച്ചമ്പാറ ആപ്പിള്‍ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്. സ്കൂളിലെ അധ്യാപ കനും എഴുത്തുകാരനുമായ ശിവപ്രസാദ് പാലോടാണ് അവതാരിക എഴുതിയിട്ടുള്ളത്.
ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ടി.എം അനുജന്, വി.എം വസുമതി, പ്രധാന അധ്യാപകന് സി.ഓമനക്കുട്ടന്, എ.പ്രിയന്, സന്ധ്യ സുജിത്, കെ.എം പരമേശ്വരന്, രാഹുല്‍, കെ. ഗിരീഷ്കുമാര്‍, ശരത്ബാബു തച്ചമ്പാറ, ഗംഗ ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരി ച്ചു.
