കോട്ടോപ്പാടം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കാട്ടാനയുടെ ആക്രമണത്തി ല്‍ കൊല്ലപ്പെട്ട വനംവാച്ചര്‍ ഷൈജുവിന് സഹപ്രവര്‍ത്തകരും നാടും നിറകണ്ണുകളോടെ വിടനല്‍കി. തിരുവിഴാംകുന്ന് പുളിക്കലടി ഉന്നതിയിലെ വീട്ടിലും മണ്ണാര്‍ക്കാട് ഡിവിഷ നിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധിപേര്‍ അന്ത്യാഞ്ജലിയേ കാനായെത്തി. മൃതദേഹം പിതാവിന്റെ നാടായ കരുവാരക്കുണ്ടിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
ബുധനാഴ്ച രാവിലെ മണ്ണാര്‍ക്കാട് പൊലിസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12മണിയോടെയാണ് മൃത ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഡിവിഷന് ഓഫിസിലും പുളിക്കലടി ഉന്നതിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു.ചീഫ് ഫോറസ്റ്റ് കണ് സര്‍വേറ്റര്‍ കെ.വിജയാനന്ദ്, ഡി.സി.എഫ്. വിമല്‍, ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ ഇമ്രോസ് ഏലിയാസ് നവാസ്, രാജേഷ്, സഫീര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ സി.ഗിരീഷ്, കെ.മനോജ് എന്നിവരും മറ്റുവനപാലകര്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങി യവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ചെന്നേരിക്കുന്ന് ഭാഗത്ത് വെച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ഷൈജു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ജനവാസ മേഖലയില്‍ നിന്നും കാട്ടാനയെ അകറ്റുന്നതിനിടെ ആന തിരിഞ്ഞോടിയെത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് ചവിട്ടേറ്റ ഷൈജുവിനെ ഉടന്‍ തന്നെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കഴിഞ്ഞ നാലുവര്‍ഷത്തോളമായി വനംവകുപ്പില്‍ താത്കാലിക വാച്ചറായി ജോലി ചെയ്തുവരി കയായിരുന്നു ഷൈജു.