അഗളി:അട്ടപ്പാടിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം വി.എം ലത്തീഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം നല്കി.
അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂണി റ്റുകള്‍ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. മൂന്ന് ഡോക്ടര്‍മാര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, മൂന്ന് ഡ്രൈവര്‍മാര്‍, രണ്ട് ലാബ് ടെക്നീഷ്യന്മാര് എന്നിവരുള്‍പ്പെട്ടതാണ് മെബൈല്‍ മെഡി ക്കല്‍ ടീം.പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ചും ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ആരോഗ്യവകുപ്പിന്റെ ഈ സേവനം.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ജില്ലാ മെഡി ക്കല്‍ ഓഫിസര്‍ അറിയിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം വി.എം ലത്തീഫ് പറഞ്ഞു.
