മണ്ണാര്‍ക്കാട്: കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ക്ഷീരവികസന വകുപ്പി ന്റേയും മില്‍മയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം ഇന്ഷൂ റന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ മാര്‍ച്ച് 10-നകം അപേക്ഷിക്കാം. ക്ഷീരകര്‍ഷകര്‍ ക്കും ക്ഷീരസഹകരണ സംഘം ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്ക്ക പ്രീമിയം തുകയുടെ അമ്പത് ശതമാനം സബ്സിഡി ലഭിക്കും. https://app.ksheerasanthwanam.co.in/ എന്ന വെബ്സൈറ്റിലൂടെ യാണ് അപേക്ഷസമര്‍പ്പിക്കേണ്ടത്.
ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് 10,800 രൂപയും ജീവിത പങ്കാളിക്ക് 8,213 രൂപയും ഒരു കുട്ടിക്ക് 4,449 രൂപയുമാണ് പ്രീമിയം തുക. ഇതിലൂടെ ആരോഗ്യ സുര ക്ഷ, അപകട സുരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ പരിരക്ഷ ലഭിക്കും. ആരോ ഗ്യ സുരക്ഷ പദ്ധതിയില്‍ 80 വയസ്സ് വരെയുള്ള കര്‍ഷകര്‍ക്ക് യാതൊരു ആരോഗ്യ പരി ശോധനകളും കൂടാതെ അംഗങ്ങളാകാം. 2 ലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങള്‍ക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. 10 ശതമാനം കോ-പേ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്ന കര്‍ഷകരുടെ ക്ലെയിം തുകയു ടെ 90 ശതമാനം ഇന്‍ഷുറന്‍സ് കമ്പനിയും 10 ശതമാനം കര്‍ഷകരും വഹിക്കും.
അപകടസുരക്ഷ പദ്ധതിയില്‍ പ്രീമിയം തുക കര്‍ഷകര്‍ക്ക് 305 രൂപയാണ്. അപകട മരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ 7 ലക്ഷം രൂപയുടെ പരി രക്ഷ ലഭിക്കും. 18 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ 354 രൂപ അടച്ച് അംഗങ്ങളാകാവുന്നതും സ്വാഭാവിക മരണം സംഭവി ച്ചാല്‍ 1 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതുമാണ്.ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസഹകരണ സംഘം ജീവനക്കാര്‍ക്കും മുഴുവന്‍ പ്രീമിയം തുക അടച്ച് പദ്ധതിയില്‍ അംഗങ്ങളാകാം.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ക്യാഷ് ലെസ് ചികിത്സ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളില്‍ ചികിത്സയ്ക്ക് റീ-ഇംബേഴ്സ്മെന്റ് സൗകര്യവും ലഭ്യമാണ്. ആശുപത്രി ചികിത്സയ്ക്ക് മുമ്പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകു ന്ന ചെലവുകള്‍ യഥാക്രമം 30, 60 ദിവസത്തേക്ക് ലഭിക്കും. പദ്ധതിയില്‍ അംഗങ്ങളാകു വാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനുമായി തൊട്ടടുത്ത ക്ഷീരവികസന യൂണിറ്റ് ഓഫിസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര് ഡുമായോ ബന്ധപ്പെടണം.
