മണ്ണാര്‍ക്കാട്:ആരോഗ്യരക്ഷയ്ക്ക് വ്യായാമത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്ന തിനായി നഗരത്തില്‍ നടത്തിയ ഹെല്ത്തിവാക്ക് ആവേശമായി. ആയുഷ്വകുപ്പും, നാഷണല്‍ ആയുഷ്മിഷനും സംയുക്തമായി നടത്തി വരുന്ന ഹെല്‍ത്തി കേരള കാംപെയിന്റെ ഭാഗമായി നടന്ന റാലി എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച ആരോഗ്യനടത്തം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ സമാപിച്ചു. കെ.ടി.എം. ഹൈസ്കൂളിലെ മുപ്പതില്പരം വിദ്യാര്‍ഥികളും, ആയുഷ് വിഭാഗത്തിലെ ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പടെ പങ്കെടു ത്തു.നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി.കാംപെയിന് കണ്‍വീനര്‍ ഡോ.പി.എം ദിനേശന്, ഡോ.പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
