അലനല്ലൂര്‍: യു.ഡി.എഫ്. പെരിമ്പടാരി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു യോഗവും ജനപ്രതിനിധികളെ ആദരിക്കലും നടത്തി.കെ.പി.സി.സി. ജനറല്‍ സെക്ര ട്ടറി സന്ദീപ് ജി.വാര്യര്‍ ഉദ്ഘാടനം ചെയ്തു.തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് യു.ഡി. എഫിന്റെ മന്ദമാരുതനാണെന്നും നിയമസഭാതെരഞ്ഞെടുപ്പിലുണ്ടാവുക മുന്നണിയു ടെ കൊടുങ്കാറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സീറ്റുമായി കേരളത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തുന്ന തെര ഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കേരളത്തില്‍ സംഘപരിവാറിന്റെ കടന്നുവരവ് ശേഷിയുള്ള പ്രസ്ഥാനം കോണ്‍ഗ്രസും യു.ഡി.എഫുമാണ്.കേരളത്തില്‍ സംഘപരി വാറിന്റെ ആശയങ്ങള്‍ നടപ്പിലാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. സി.പി.എം. പറയുന്ന വര്‍ഗീയത അത്ഭുതപ്പെടുത്തുന്നു. ബി.ജെ.പിയേക്കാള്‍ വലിയ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളും പ്രചാരകരുമായി ഇടതുപക്ഷം മാറു കയാണ്.ഭരണത്തില്‍ പിടിച്ചുനില്ക്കാന് വേണ്ടി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും മതനിരപേക്ഷതയുടെയും കടയ്ക്കലാണ് അവര്‍ കത്തി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അലനല്ലൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പ റുമായ കളഭം രാധാകൃഷ്ണന് അധ്യക്ഷനായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് നീതു ശങ്കര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട്, ഗ്രാമ പഞ്ചായത്ത് അംഗം മണികണ്ഠ രാജീവ്, യൂസഫ് പാക്കത്ത്, ഷുക്കൂര്‍ പാറപ്പുറം, രാഹുല്‍കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
