കൊടിയേറ്റം ഞായറാഴ്ച, സോപാന സംഗീതോത്സവം തുടങ്ങുന്നു
മണ്ണാര്‍ക്കാട്:അപൂര്‍വമായ വട്ടശ്രീകോവിലിന്റെ പ്രൗഢിയാല്‍ വേറിട്ടുനില്‍ക്കുന്ന മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഉത്സവം ആഘോഷിക്കുന്നു.ജനുവരി 23 മുതല്‍ 30വരെയാണ് ഉത്സവം.നാളിതുവരെ നിറമാല യാണ് ആഘോഷിച്ചിരുന്നത്.ദേവപ്രശ്നവിധിപ്രകാരവും തന്ത്രിയുടെ അനുമതിയോ ടെയുമാണ് ഭക്തരുടെ ആഗ്രഹമായ ഉത്സവമായി ചടങ്ങുകള്‍ ചിട്ടപ്പെടുത്തിയതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സേപാന സംഗീതത്തി ന്റെ കുലപതിയായ ഞറളത്ത് രാമപ്പൊതുവാളിന്റെ ഓര്‍മ്മയ്ക്കായി സോപാന സംഗീ തോത്സവത്തിനും ഇത്തവണ ക്ഷേത്രത്തില്തുടക്കം കുറിക്കുന്നു.നിറമാലയില്‍ നി ന്നും പൂര്‍ണ്ണരൂപത്തിലുള്ള ഉത്സവാഘോഷത്തിലേക്ക്,ക്ഷേത്രം മാറുന്ന ചരിത്രനിമിഷ ങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഭക്തര്‍.
എട്ടുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ രാവിലെയും വൈകിട്ടും ക്ഷേത്ര ത്തില്‍ വിശേഷാല്‍ പൂജകളും വൈകിട്ട് കലാപരിപാടികളുമുണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് പി.എം വ്യാസന്റെ ഭക്തിപ്രഭാഷണത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ടാകും.ശനിയാഴ്ച വൈകിട്ട് പൊമ്പ്ര രാഗലയ ഭജന്‍സിന്റെ ഭജന്‍സ് അരങ്ങേറും.ഞായറാഴ്ചയാണ് പ്രതി ഷ്ഠാദിന ചടങ്ങുകള്‍.താന്ത്രികചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മൂര്ത്ത്യേടം കൃഷ്ണന് നമ്പൂതിരി കാര്‍മികത്വം വഹിക്കും.വൈകിട്ട് ഏഴിന് ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് ഹീര രാമദാസിന്റെ നേതൃത്വത്തില്‍ തായമ്പകയുണ്ടാകും.26ന് രാവിലെ 10ന് ഞറളത്ത് സ്മൃതി സോപാന സംഗീതോത്സവത്തില്‍ കേരളത്തിലെ സോപാനഗായകര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമാദരണീയം ചടങ്ങില്‍ മദ്ദള കലാകാരന് കലാമണ്ഡലം ശങ്കരവാര്യര്‍ക്ക് ഇത്തവണത്തെ ഞറളത്ത് കൃഷ്ണന്‍കുട്ടി നമ്പീശന് സ്മാരക പുരസ്കാരം സമ്മാനിക്കും.തുടര്‍ന്ന് രാത്രി എട്ടിന് സെമി ക്ലാസിക്കല്‍ ഭക്തിഗാനമേളയും അരങ്ങേറും.
27ന് വിശേഷാല്‍ പൂജകള്‍, എഴുന്നള്ളിപ്പ്,28ന് ഉത്സവ ചടങ്ങുകളുമുണ്ടാകും.29ന് വൈകിട്ട് ഏഴിന് പള്ളിവേട്ടയുണ്ടാകും.പാണ്ടിമേളത്തോടെ ആലിന്‍ചുവട്ടിലേക്ക് എഴുന്നെള്ളിപ്പുണ്ടാകും തിരിച്ചെഴുന്നെള്ളിപ്പും. ഗജരാജന്‍ കുനിയങ്ങാട്ടില്‍ ദേവീദാസന് തിടമ്പേറ്റും. 30ന് പുലര്‍ച്ചെ 5.30ന് പള്ളിയുണര്‍ത്തല്‍. വൈകിട്ട് 6.15ന് ദീപാരാധന. തുടര്‍ന്ന് ആറാട്ട്, മഞ്ഞള്‍ നീരാട്ട് എന്നിവ നടക്കും.പല്ലാവൂര്‍ ശ്രീധരന് മാരാ രുടെ നേതൃത്വത്തില്‍ പഞ്ചവാദ്യമുണ്ടാകും. ആറാട്ട് പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളുന്ന തോടെ ഉത്സവത്തിന് കൊടിയിറങ്ങുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ടി.ബാലചന്ദ്രന്, ഭാരവാഹികളായ എ.രഘുനാഥന്, കെ.പി രാജേന്ദ്രന്, നവീകരണ കമ്മിറ്റി സെക്രട്ടറി കെ.സുനില്‍ എന്നിവര്‍ പറഞ്ഞു.
