പാലക്കാട്:ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ ചികിത്സാ പരിപാടി (എം.ഡി.എ.)യുടെ ഫലപ്രാപ്തി പരിശോധിക്കാനായി ജില്ലാ മെഡി ക്കല്‍ ഓഫിസിന്റെ (ആരോഗ്യം) നേതൃത്വത്തില്‍ ട്രാന്സ്മിഷന് അസസ്മെന്റ് സര്‍വേ നടത്തും.സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മുണ്ടൂര്‍ ഗവ.എല്‍.പി. സ്ക്കൂളില്‍ രാവിലെ 10ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എ.കെ ഷീലാദേവി ടീച്ചര്‍ നിര്‍വഹിക്കും.
മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോഫൈലെറിയ വിരകള്‍ക്കെതിരെ സമൂഹ ത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഒരുദിവസം തന്നെ ഗുളിക നല്കി,വിരസാന്ദ്രത കുറച്ച് രോഗസംക്രമണം തടയുന്നതിനുള്ള പരിപാടിയാണ് സമൂഹചികിത്സാ പരിപാടി (മാസ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അഥവാ എം.ഡി.എ.). 2004 മുതല്‍ ജില്ലയില്‍ നടത്തിയ എം. ഡി.എ. ചികിത്സയുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ആറു വയസ്സിനും ഏഴു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കിടയില്‍ സര്‍വെ നടത്തുക എന്നതാണ് അടുത്ത ഘട്ടം. ജില്ലയിലെ ഏഴ് പരിശോധനാ യൂണിറ്റുകളിലായി ഒരു യൂണിറ്റില്‍ നിന്നും 30 സ്കൂളുകള്‍ എന്ന നിലയില്‍ 210 സ്കൂളുകളിലാണ് സര്‍വേ നടത്തുന്നത്. പൊതുവിദ്യാ ഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയാണ് ട്രാന്സ്മിഷന് അസസ്മെന്റ് സര്‍വെ സംഘടിപ്പിക്കുന്നത്.
പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം വിദ്യാലയങ്ങളില്‍ എത്തി കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും.ജില്ലയില്‍ മന്ത് രോഗത്തിന്റെ നിലവിലെ വ്യാപനതോത് കണ്ടെത്തുക, തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം.സര്‍വെ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും
