ഒറ്റപ്പാലം: വേങ്ങശ്ശേരി എന്‍.എസ്.എസ്. ഹൈസ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസും ടീന്‍സ് ക്ലബും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. വിദ്യാ ര്‍ഥികളേയും രക്ഷിതാക്കളേയും ക്യാംപില്‍ പരിശോധിച്ചു.ചെര്‍പ്പുളശ്ശേരി സെയിന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് എന്‍.എസ്.എസ്. ഒറ്റപ്പാലം താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് എം.മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് എം.ശശികുമാര്‍ അധ്യക്ഷനായി. വേങ്ങശ്ശേരി സൗഹൃദകൂട്ടായ്മ സെക്രട്ടറി പി.പി രാജഗോപാലന്‍, ഒറ്റപ്പാലം ബി.ആര്.സിയിലെ സ്പെഷ്യല്‍ എഡ്യു ക്കേറ്റര്‍ എം.ടി ഷെഫീര്‍, സെയിന്‍ കണ്ണാശുപത്രിയിലെ ഒപ്റ്റീഷ്യന്‍ ഒ.ഷാലിം, സ്കൂള്‍ ലീഡര്‍ കെ.കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ജെ.ആര്.സി. കണ്‍വീനര്‍ ബി.ധരേഷ്, ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ വി.വിദ്യ, സെയിന്‍ കണ്ണാശുപത്രിയിലെ ഫഹ്മിദ, ടി.കെ അപര്‍ണ, ഷമീന എന്നിവര്‍ നേതൃത്വം നല്കി.
