എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂള്‍ ഫുട്ബോള്‍ ഫുട്ബോള്‍ അക്കാദ മിയുടെ നേതൃത്വത്തില്‍ പി.എം.എ. അബ്ദുസ്സലാം ഹാജി മെമ്മോറിയല്‍ ഇന്റര്‍ എല്‍ പി സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ 13 സ്കൂളുകള്‍ മത്സരത്തില്‍ പങ്കെടുത്തു.എടത്തനാട്ടുകര ടി.എ.എം. യു.പി. സ്്കൂള്‍ ജേതാക്കളായി. എ.എല്‍.പി. സ്കൂള്‍ മുറിയക്കണ്ണി റണ്ണറപ്പായി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനം നല്കി.സമാപന ചടങ്ങില്‍ ഓര്‍ഫനേജ് പ്രസിഡന്റ് പറോക്കോട്ട് മമ്മി ഹാജി, സ്കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍,സ്കൂള്‍ പ്രധാനാധ്യാപിക എന്‍.യു സീനത്ത്, സ്റ്റാഫ് സെക്രട്ടറി കെ.ജി ജയകൃഷ്ണന് മാസ്റ്റര്‍, പി.ടി.എ. പ്രസിഡന്റ് എ.അനില്‍ കുമാര്‍, ടി.എ.എം. യു.പി. സ്കൂള്‍ പ്രധാന അധ്യാപകന് ടി.പി സഷീര്‍, വൈ മാസ്ക് ക്ലബ് സെക്രട്ടറി അമീര്‍, യുണൈറ്റഡ് ക്ലബ് സെക്രട്ടറി സി.മുജീബ് എന്നിവര്‍ പങ്കെടുത്തു.
