മണ്ണാർക്കാട്: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. ഉർദുവിന്റെ വെളിച്ചത്തിൽ ചരിത്രം തിളങ്ങട്ടെ എന്ന പ്രമേയത്തെ ആസ്പദമാക്കി മലപ്പുറം പുളിക്കലിൽ ജനുവരി 21, 22, 23 തീയതികളിൽ നടക്കുന്ന കെ.യു.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. ഹനീഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഹംസ അധ്യക്ഷനായി. ജില്ലാ അക്കാദമിക് കോർഡിനേറ്റർ കെ. നൗഫൽ സ്വാഗതവും കെ. മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന ശബരി ഹയർ സെക്കന്ററി സ്കൂളിലെ സീനിയർ ഉർദു അധ്യാപകൻ കെ. ഇബ്രാഹിം, എസ്.വി.എ യു.പി സ്കൂൾ കുലുക്കിലിയാടിലെ അധ്യാപകൻ അബ്ദുൽ നാസർ.പി എന്നിവര്‍ക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സിസ്റ്റർ ബിൻസി, ഫസലു റഹ്മാൻ, കെ.ഹംസ റഹ്മാനി, കെ. ഹഫ്സത്, മിൻസിയ, ഫിറോസ് ഖാൻ, സിദ്ദീഖ്, ഷാഫി, ഉമ്മർ, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
