അലനല്ലൂര്‍:ആധുനിക രീതിയില്‍ നവീകരിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ അലനല്ലൂര്‍- കൂമഞ്ചിറ- പെരിമ്പടാരി -കമ്പനിപ്പടി റോഡിന്റെ ഉദ്ഘാടനം എന്‍. ഷംസുദ്ദീന് എം എല്‍ എ നിര്‍വഹിച്ചു.2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഒന്നര കോടി രൂപ വിനിയോഗിച്ചാണ് ഈ പഞ്ചായത്ത് റോഡ് ആധുനിക രീതിയില്‍ നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ് ആലായന്‍, എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഖാദര്‍ കാട്ടുകുളം, ഇ.ജംഷീല, കെ.ഷിനു, മണികണ്ഠ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് കൊങ്ങത്ത്, മറ്റുനേതാക്കളായ കെ.വേണുമാസ്റ്റര്‍, യൂസഫ് പാക്കത്ത്,ബഷീര്‍ തെക്കന്‍, എം.കെ ബക്കര്‍,ഉസ്മാന് പാലക്കാഴി, ഹംസ തച്ചമ്പറ്റ, സൈനുദ്ദീന്‍ ആലായന്‍,ഇണ്ണി കുളപ്പറമ്പ്,റിംഷാദ് മാളിക്കുന്ന്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
