മണ്ണാര്‍ക്കാട്: അക്കൗണ്ടിങ്, ഫിനാന്‍സ് മേഖലകളില്‍ മികച്ച കരിയര്‍ സ്വപ്നം കാണു ന്നവര്‍ക്ക് വഴികാട്ടിയായി ക്സൈട്രാ (Xytra Academy) അക്കാദമി മണ്ണാര്‍ക്കാട് നഗരത്തി ല്‍ പ്രവര്‍ത്തനമാരംഭിച്ചു.തൊഴില്‍ സജ്ജരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ക്സൈട്രാ അക്കാദമിയില്‍ അക്കൗണ്ടിങ്, ഫിനാന്‍സ്, ബിസിനസ് ടെക്നോളജി എന്നിവയിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്.ഈ മേഖലയിലെല്ലാം അനുഭവസമ്പന്നരായ വിദഗദ്ധര്‍ രൂപകല്‍പ്പന ചെയ്തെടുത്തതാണ് ക്സൈട്രയുടെ കോഴ്സുകള്‍. വെറും കണക്കെഴുത്തിനപ്പുറം ബിസിനസ് വിശകലന ത്തിനും നികുതി ആസൂത്രണത്തിനും പ്രാധാന്യമേറുന്ന കാലമാണിത്. ഈ മേഖലയില്‍ മികച്ച വൈദഗ്ദ്ധ്യമുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുകയാണ് ക്സൈട്രാ അക്കാദമിയുടെ ലക്ഷ്യമെന്ന് സ്ഥാപകന്‍ മുഹമ്മദ് സഫീക്ക് കല്ലായി,സഹസ്ഥാപകരാ യ നാഫിയ പുത്തന്‍കോട്ട്, കെ.പി മുഹമ്മദ് ഷാഹിദ്, നജീബുല്‍ റഹ്മാന് എന്നിവര്‍ വ്യക്തമാക്കി.

മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയിലെ പൂക്കുന്നന്‍ ടവറിലാണ് ക്സൈട്രാ അക്കാദമി സ്ഥി തിചെയ്യുന്നത്. ജി.സി.സി. വാറ്റ് ആന്‍ഡ് കോര്‍പ്പറേറ്റ് ടാക്സ് പ്രൊഫഷണല്‍ പ്രോഗ്രാം, ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റ് അക്കൗണ്ട്സ് പ്രൊഫഷണല്‍, സാപ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് കണ്‍ട്രോളിങ്, സാപ് മെറ്റീരിയല്‍ മാനേജ്മെന്റ്, മാസ്റ്റര്‍ ഡിപ്ലോ മ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന് അക്കൗ ണ്ടിങ്, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി+ ജി.എസ്.ടി, എം.എസ്. ഓഫി സ് ഫോര്‍ പ്രൊഫഷണല്‍സ് എന്നിങ്ങനെ കാലോചിതമാണ് അക്കാദമിയിലെ കോഴ്സു കള്‍. വ്യക്തിഗത പരിശീലനമാണ് നല്‍കുന്നത്. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് സൗകര്യ പ്രദമായ സമയങ്ങളിലും ക്ലാസുകള്‍ ലഭ്യമാകും.സിദ്ധാന്തങ്ങളും പ്രായോഗിക പരിശീല നവും ചേര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ പഠനാനുഭവം ഉറപ്പാക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.
യു.എ.ഇയിലെ പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപും അക്കാദമി അധികൃതര്‍ വാഗ്ദാ നം ചെയ്യുന്നു.വിദ്യാര്‍ഥികള്‍ക്ക് യു.എ.യിലെ അക്കൗണ്ടിങ് രീതികള്‍ നേരിട്ട് പഠിക്കാ നും ഇതുവഴിസാധിക്കും. ഇന്റേണ്‍ഷിപ് വിസയും താമസ സൗകര്യവും അക്കാദമി നല്‍കും. ഇക്കാലയളവില്‍ യു.എ.ഇയിലെ മികച്ച ജോലി സാധ്യതകള്‍ കണ്ടെത്താനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകും.ക്സൈട്രാ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പഠനശേഷമുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കാനും അധ്യാപകര്‍ സഹായിക്കും. സോഫ്റ്റ്വെയറില് വരുന്ന അപ്ഡേഷന്സുകള് പഠി ക്കുന്നതിന് വേണ്ടിയും ഏതുസമയത്തും എത്രവര്ഷങ്ങള്ക്കുശേഷവും സ്ഥാപനത്തെ സമീപിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

അക്കാദമിയുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു.ആധുനിക കാ ലത്തെ തൊഴില്‍ സാധ്യതകള്‍ക്കനുസൃതമായി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാ ന് ക്സൈട്രാ പോലുള്ള സ്ഥാപനങ്ങള്‍ വലിയ സഹായകമാകുമെന്ന് അദ്ദേഹം അഭി പ്രായപ്പെട്ടു. തിയറി ക്ലാസ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്നയും ലാബ് നഗരസഭാ കൗണ്‍സിലര്‍ ഷക്കത്തലിയും ഉദ്ഘാടനം ചെയ്തു.ക്സൈട്രാ അക്കാദമി സ്ഥാപകന്‍ മുഹമ്മദ് സഫീക്ക് കല്ലായി അധ്യക്ഷനായി. സഹസ്ഥാപകരായ നാഫിയ പുത്തന്‍കോട്ട്, കെ.പി മുഹമ്മദ് ഷാഹിദ്, നജീബുല്‍ റഹ്മാന്, മറ്റുവിശിഷ്ടവ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് സാം ഷെമീറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയുമു ണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97785 74743, 79944 32986.
