തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢശാസ്താക്ഷേത്രത്തില് മുപ്പെട്ട് ശനി ആഘോഷം നാളെ നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി അറിയിച്ചു.വിശേഷാല്‍ പൂജകളുണ്ടാകും.ക്ഷേത്രത്തിലെ പ്രത്യേക വഴിപാടായ കാര്യസാദ്ധ്യമഹാപുഷ്പാഞ്ജലി രാവിലെ 9ന് ആരംഭിക്കും.ശനീശ്വരപൂജയുമുണ്ടാകും.എല്ലാ മുപ്പെട്ട് ഞായറാഴ്ചയും ഗണപതിക്ക് ഒറ്റയപ്പം സമര്‍പ്പണവും പൗര്‍ണമി നാളില്‍ മുനീശ്വരപൂജയും നടക്കും. എല്ലാദിവസവും ഗണപതിഹോമവും ഉണ്ടാകും.ക്ഷേത്രത്തിലെ വഴിപാടുകള്‍ 8921593303 എന്ന നമ്പറിലേക്ക് വിളിച്ചോ, വാട്സ് ആപ്പ് സന്ദേശയച്ചോ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഗൂഗിള്‍പേ സൗകര്യവുമുണ്ട്.പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢശാസ്താ ക്ഷേത്ര മാണിത്.
